Skip to playerSkip to main content
  • 8 years ago
Cricket icon Sachin Tendulkar met Chief Minister Pinarayi Vijayan in his office here on Thursday, seeking support of the state government ahead of the upcoming season of the Indian Super league football tournament.

ഐഎസ്എല്ലിന് ഇനി ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പിന്തുണ തേടി ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുല്‍ക്കർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കവർന്ന ടീമാണെന്ന് സച്ചിൻ പറഞ്ഞു. നവംബർ 17 മുതല്‍ മാർച്ച് വരെയാണ് ഐഎസ്എല്‍ നാലാം സീസണ്‍ മത്സരം. കേരളത്തിലും മത്സരം നടക്കുന്നുണ്ട്. ഈ സമയത്ത് ടീമിൻറെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം തേടാൻ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉടമ കൂടിയായ സച്ചിൻറെ സന്ദർശനം. നവംബർ 17ന് നടക്കുന്ന ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റികൊ ഡി കൊല്‍ക്കത്തയെ നേരിടും.

Category

🥇
Sports
Be the first to comment
Add your comment

Recommended