പറന്നുപിടിച്ച് പാണ്ഡ്യ: ഇത് സൂപ്പർമാൻ ക്യാച്ച് | Oneindia Malayalam

  • 7 years ago
Usuallt known for his power hitting Hardik Pandya got out for a duck in India Vs New Zealand 1st T20 at Delhi Feroz Shah Kotla. It appeared that he will have an off day lest we forgot that he was not just an explosive batsman, a street smart bowler but also an electric felder.

ഇക്കുറി എതിരാളികള്‍ ഹർദീക് പാണ്ഡ്യയുടെ മികവറിഞ്ഞത് ഫീല്‍ഡിംഗ് കണ്ട്. ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ പറന്നുപിടിച്ച ക്യാച്ച് കണ്ടാല്‍ പാണ്ഡ്യയെ സൂപ്പർമാൻ എന്നേ വിളിക്കാനാകൂ. ഇന്ത്യ ഉയർത്തിയ 203 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡിന് ആദ്യ പ്രഹരമായിരുന്നു ഗുപ്റ്റിലിൻറെ വിക്കറ്റ്. ന്യൂസിലാൻഡ് താരങ്ങള്‍ ക്യാച്ചുകള്‍ വിച്ചുകളയാൻ മത്സരിച്ചപ്പോളായിരുന്നു പാണ്ഡ്യയുടെ തകർപ്പൻ പ്രകടനം. ചഹലിൻറെ പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് ഗുപ്റ്റില്‍ പാണ്ഡ്യക്ക് പിടിനല്‍കിയത്. ലോങ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത് ഓടിവന്ന് ഒറ്റക്കൈ കൊണ്ടാണ് പാണ്ഡ്യ പറന്നുപിടിച്ചത്. 8 പന്തുകളില്‍ നിന്ന് ഒരു ബൌണ്ടറി സഹിതമാണ് ന്യൂസിലാൻഡ് താരത്തിൻറെ ഇന്നിങ്സ്. ബൌളിങ്ങില്‍ നിർണായകമായ കെയ്ൻ വില്യംസണിൻറെ വിക്കറ്റ് വീഴ്ത്താനും പാണ്ഡ്യക്കായി.

Recommended