Skip to playerSkip to main content
  • 8 years ago
A girl gets onto Congress Vice President Rahul Gandhi's vehicle during his roadshow in Gujarat's Bharuch, takes a selfie with him.

ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണ ഗുജറാത്തില്‍ മൂന്ന് ദിവസം നീളുന്ന പ്രചരണത്തിനാണ് രാഹുല്‍ ഇന്ന് തുടക്കം കുറിച്ചത്. അതിനിടയില്‍ ഗുജറാത്തിലെ ബറൂചില്‍ വെച്ചാണ് രസകരമായ ഒരു സംഭവം ഉണ്ടായത്. രാഹുലിന്‍റെ റോഡ്ഷോക്ക് ഇടയിലേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തിയത് പെട്ടെന്നായിരുന്നു. രാഹുലിനൊപ്പം ഒരു സെല്‍ഫി അതായിരുന്നു ലക്ഷ്യം. എന്തായാലും ആഗ്രഹം സഫലമായി. രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന വണ്ടിയിലേക്ക് പ്രവര്‍ത്തകരുടെ സഹായത്തോടെ വലിഞ്ഞു കയറിയാണ് പെണ്‍കുട്ടി സെല്‍ഫിയെടുത്തത്. സെല്‍ഫി എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് ഗുജറാത്തിലെ 182 മണ്ഡലങ്ങളിലെ 35 എണ്ണം കവര്‍ ചെയ്യുകയാണ് രാഹുലിന്‍റെ ലക്ഷ്യം. കഴിഞ്ഞ 22 വര്‍ഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്.


Category

🗞
News
Be the first to comment
Add your comment

Recommended