Skip to playerSkip to main contentSkip to footer
  • 10/31/2017
The police will file a case against a witness who changed his deposition to support actor Dileep in the February 17 case.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാല്‍ അതിനിടെ മുഖ്യസാക്ഷി മൊഴിമാറ്റിയത് അന്വേഷണസംഘത്തിന് തിരിച്ചടിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനി കാവ്യയുടെ ഓണ്‍ലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ പിന്നീട് സുനി ലക്ഷ്യയില്‍ എത്തിയിട്ടില്ല എന്നാക്കി മൊഴിമാറ്റി. സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യയും ദിലീപും ആദ്യം മുതല്‍ സ്വീകരിച്ചത്. എന്നാല്‍ പള്‍സര്‍ സുനിയുമായി ദിലീപിനും കാവ്യയ്ക്കും വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് പോലീസും പറയുന്നു.ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. ഈ കത്തില്‍ താന്‍ കാക്കനാട്ടെ കടയില്‍ ദിലീപിനെ കാണാന്‍ ചെന്നിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ആദ്യത്തെ മൊഴി.

Category

🗞
News

Recommended