ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. എന്നാല്‍ ഹാദിയ ഒരിക്കലും വീട്ടുതടങ്കലില്‍ അല്ലെന്നും അശോകൻ പറഞ്ഞു. ഷെഫിന്‍ ജഹാനെതിരെ ഗുരുതര ആരോപണങ്ങളും അശോകന്‍ ഉന്നയിച്ചു. ഷെഫിന്‍ ജഹാനെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം തീരുമാനപ്രകാരമാണ് ഹാദിയ പുറത്ത് പോകാത്തത് എന്നാണ് അശോകന്റെ വാദം. പോലീസുകാരുടെ സംരക്ഷത്തില്‍ എവിടെ വേണമെങ്കിലും പൊയ്‌ക്കോളാന്‍ താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അശോകന്‍ പറയുന്നു. നവംബർ 27ന് മൂന്നു മണിക്ക് ഹാദിയയെ തുറന്ന കോടതിയിൽ ഹാജരാക്കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ അഭിപ്രായത്തിന് പ്രധാന്യം നൽകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Be the first to comment