In an early morning incident that happened in Travancore Titanium company, one persom lost his life and 2 persons sustained severe injuries when the chimney collapsed at about 8.30.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ വേളിയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് അപകടത്തില്‍ മരണപ്പെട്ടത്. അതേസമയം, കൂടുതല്‍ പേര്‍ തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.
Be the first to comment