ദിനംപ്രതി മോശമായി ഡല്‍ഹിയിലെ വായു നിലവാരം. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ കണക്ക് പ്രകാരം ഡല്‍ഹിയിലെയും അനുബന്ധ പ്രദേശങ്ങളിലെയും വായു നിലവാരം നിലവില്‍ വളരെ മോശം (Very Poor) കാറ്റഗറിയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ അനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഏകദേശം 304 ആയിട്ടുണ്ട്. മിക്ക പ്രദേശങ്ങളും പുക മൂടിയ നിലയിലാണ്. ഡൽഹിയിലെ ആനന്ദ് വിഹാർ പ്രദേശത്തെ വായു ഗുണനിലവാര സൂചിക ഏകദേശം 383 ആയിരുന്നു. അക്ഷർധാം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശവും പുകമഞ്ഞിൽ മൂടിയിട്ടുണ്ട്. സിപിസിബിയുടെ വായു ഗുണനിലവാര സൂചിക പ്രകാരം 383 എന്ന 'വളരെ മോശം' വിഭാഗത്തിലാണ് ഈ പ്രദേശവും ഉള്ളത്. ഇന്ത്യാ ഗേറ്റിനും കർതവ്യ പാതയ്ക്കും സമീപമുള്ള പ്രദേശവും പുകമഞ്ഞ് നിറഞ്ഞ നിലയിലാണ്. ഇവിടങ്ങളിലെ വായു ഗുണനിലവാരം 312 ആണ്. ഈ പ്രദേശങ്ങളും സിപിസിബി പ്രകാരം വളരെ മോശം വായു നിലവാരം ഉള്ള പ്രദേശങ്ങളാണ്. അതേസമയം, എയിംസിന്‍റെ എയർ ക്വാളിറ്റി ഇൻഡക്‌സ് അല്‍പമൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ഏകദേശം 277 ആണ് ഇവിടുത്തെ എക്യുഐ. നിലവില്‍ വളരെ മോശം കാറ്റഗറിയില്‍ നിന്ന് ചെറുതായി ഉയർന്നിട്ടുണ്ട് എയിംസിന്‍റെ എയർ ക്വാളിറ്റി.
Be the first to comment