Song : Neelavana Cholayil
Film : Premabhishekam
Music : Gangai Amaran
Lyrics : Poovachal Khadar
Artist : satheesh babu
Lyrics :
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിൻ്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ... ദേവീ...
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
കാളിദാസൻ പാടിയ മേഘദൂതമേ
ദേവിദാസനാകുമെൻ രാഗഗീതമേ
ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി
ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി
നീയില്ലെങ്കിൽ ഞാനേകനായ് എൻ്റെയീ മൗനം മാത്രം
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിൻ്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ... ദേവീ...
ഞാനും നീയും നാളെയാ മാലചാർത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം
മിഴികളിൽ കോപമോ, വിരഹമോ ദാഹമോ
മിഴികളിൽ കോപമോ, വിരഹമോ ദാഹമോ
ശ്രീദേവിയേ, എൻ ജീവനേ... എങ്ങോ നീ അവിടേ ഞാനും...
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ