കഴിഞ്ഞ ഓണക്കാലത്ത് വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെയെത്തിയ ഡൊമിനിക് അരുൺ- കല്യാണി പ്രിയദർശൻ ചിത്രം 'ലോക' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ഈ ഓണത്തിനും യുവ താരങ്ങളുടെ വമ്പൻ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ഖലീഫ, ദുൽഖറിന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ്, വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം, തുടങ്ങീ മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Comments