മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

  • 4 years ago
പുതിയ AMG GLE 53 കൂപ്പെ മെർസിഡീസ് ബെൻസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കേരളം ഒഴികെ 1.20 കോടി രൂപ ആരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം ലഭ്യമാകും. GLE കൂപ്പെയുടെ രണ്ടാം തലമുറയായ GLE 53 കൂപ്പെ പ്രധാനമായും ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തിയ ഫസ്റ്റ്-ജെൻ‌ GLE 43 കൂപ്പെയുടെ പകരക്കാരനാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ‘53’ ബാഡ്ജ് മോഡലാണിത്. പുതിയ GLE കൂപ്പെ അതിന്റെ മുൻഗാമിയേക്കാൾ വലുതാണ്, കൂടാതെ 20 MM കൂടുതൽ വീൽബേസുമുണ്ട്. ആദ്യ തലമുറ കൂപ്പെയെപ്പോലെ, പുതിയ GLE കൂപ്പെയും സാധാരണ GLE -യുമായി ചില പൊതുവായ ഡിസൈൻ ഘടകങ്ങൾ പങ്കിടുന്നു. B -പില്ലറിൽ നിന്ന് ഒഴുകുന്ന, കൂപ്പെ ഭാവത്തിലുള്ള റൂഫും സംയോജിത സ്‌പോയിലർ ഉപയോഗിച്ച് വരുന്ന പിൻഭാഗവും വ്യത്യാസങ്ങൾ വെലിവാക്കുന്നു. ഈ AMG മോഡലിന് സ്‌പോർട്ടിയർ ഡിസൈൻ വിശദാംശങ്ങളായ വെർട്ടിക്കൽ സ്ലാറ്റ് പനാമെറിക്ക ഗ്രില്ല്, 21 ഇഞ്ച് അലോയി വീലുകൾ, ഫ്രണ്ട് ഫെൻഡറുകളിൽ ടർബോ ബാഡ്‌ജിംഗ്, AMG എക്‌സ്‌ഹോസ്റ്റ് എന്നിവയും ലഭിക്കും

Category

🚗
Motor

Recommended