Military Option On Table If Talks Fail: Rawat On China അതിര്‍ത്തിയിലെ ചര്‍ച്ചകളില്‍ ചൈന കാണിക്കുന്ന അലംഭാവത്തിനെതിരെ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്. ഇന്ത്യ ചര്‍ച്ചകള്‍ ക്കായി നടത്തുന്ന പരിശ്രമങ്ങള്‍ ദൗര്‍ബല്യമായി കരുതേണ്ടെന്ന ശക്തമായ നിലപാടാണ് റാവത് അറിയിച്ചത്. സൈനിക നടപടി എന്ന അവസാന നീക്കം തങ്ങളുടെ മേശപ്പുറ ത്തുണ്ടെന്നും ജനറല്‍ റാവത് പറഞ്ഞു. ലഡാക്കിലെ ചര്‍ച്ചകളില്‍ പാങ്കോംങ് മേഖലയില്‍ നിന്നും പിന്മാറാന്‍ ചൈന ബോധപൂര്‍വ്വം ഒരു ശ്രമവും നടത്താത്തതിനെതിരെയാണ് സംയുക്ത സൈനിക മേധാവിയുടെ നിര്‍ണ്ണായക മുന്നറിയിപ്പ്
Be the first to comment