അന്ന് പാളത്തില്‍ നൂറു കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത്‌

  • 4 years ago
കൊല്ലം സ്വദേശി 27കാരനായ അനുജിത്തിന്റെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ അനുജിത്തിന്റെ ജന്മനാട് കണ്ണീരണിയുകയാണ്. ഇതേ അനുജിത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍, 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി ഇതായിരുന്നു ആ തലക്കെട്ടുകള്‍.അന്ന് അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു

Recommended