Discription: ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. ഇ-ഷോപ്പ് എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായിട്ടാണ് പുതിയ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബൈക്കുകളും സ്‌കൂട്ടറുകളും ഇതിലൂടെ വാങ്ങാന്‍ സാധിക്കും. ഇതിനായി ഉപഭോക്താക്കള്‍ ആദ്യം www.heromotocorp.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. അവിടെ ഇ-ഷോപ്പ് എന്ന ടാബ് കാണാന്‍ സാധിക്കും. അവിടെ ക്ലീക്ക് ചെയ്യുന്നതോടെ വാഹനം ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
Category
🚗
Motor