Skip to playerSkip to main contentSkip to footer
  • 5 years ago
കൊവിഡ്-19 യും ലോക്ക്ഡൗണും വലിയ പ്രതിസന്ധിയാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. വാഹന വിപണിയിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മിക്കവര്‍ക്കും ജോലി നഷ്ടമാവുകയും ചെയ്തു. പ്രതിസന്ധി മറികടക്കുന്നതിനായി നിര്‍മ്മാതാക്കള്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് കടക്കുമ്പോള്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ. 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതിലും അധികം ശമ്പള വര്‍ധനയാണ് 2021-ല്‍ കമ്പനി പ്രഖ്യാപിച്ചിരിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Category

🚗
Motor

Recommended