Skip to playerSkip to main contentSkip to footer
  • 5 years ago
വാഹന നിരയിൽ രണ്ട് മോഡലുകൾ മാത്രമുള്ള ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും പുതിയ നിർമ്മാതാക്കളിലൊരാളായ കിയ മോട്ടോർസ് ഇന്ത്യ, ദീർഘകാലമായി രാജ്യത്ത് സ്ഥാപിതമായ നിരവധി കമ്പനികളെ സെയിൽസ് ചാർട്ടിൽ മറികടന്നിട്ടുണ്ട്. എന്നിരുന്നാലും, 2020 ഏപ്രിൽ, ഒരു കാർ‌ നിർമാതാക്കളുടെയും മാസം ആയിരുന്നില്ല, രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരുന്നതിനാൽ എല്ലാ കമ്പനിയും വിൽ‌പന കണക്കുകളിൽ പൂജ്യമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം, കിയ 1,661 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. പ്രത്യേകിച്ചും സെൽറ്റോസ് മാത്രം പ്രതിമാസം 10,000 -ത്തിലധികം യൂണിറ്റുകൾ ശരാശരി വിറ്റു പോകുന്ന സ്ഥാനത്ത് ഇത് അത്ര വലിയ ഒരു കണക്കല്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് നിർമ്മാതാക്കൾക്ക് ഒരു ശുഭാപ്തി വിശ്വാസമുണർത്തുന്ന സംഖ്യയാണ്.

Category

🚗
Motor

Recommended