Skip to playerSkip to main contentSkip to footer
  • 6/4/2020
വാഹനങ്ങളുടെ രൂപകൽപ്പന കോപ്പിയടിച്ചതിന് ഹോണ്ട മോട്ടോർ ഹീറോ ഇലക്ട്രിക്കിനെതിരെ കേസെടുത്തു. ഡിസൈൻ പകർത്തിയ സ്‌കൂട്ടർ നിർമ്മിക്കുന്നതിലും വിൽക്കുന്നതിലും പരസ്യം ചെയ്യുന്നതിലും നിന്ന് ഇന്ത്യൻ കമ്പനിയെ തടയണമെന്ന് ആവശ്യപ്പെട്ട് ജാപ്പനീസ് നിർമ്മാതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിട്ടില്ലാത്ത തങ്ങളുടെ മൂവ് എന്ന സ്കൂട്ടറിന്റെ ഡിസൈൻ ഹീറോ പകർത്തിയതായി ഹോണ്ട ആരോപിച്ചു. ആരോപണത്തിന് പ്രതികരണം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി മെയ് 22 -ന് ഹീറോ ഇലക്ട്രിക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനകം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഹീറോ ഡാഷിന്റെ വില 62,000 രൂപയാണ്, അതേസമയം ഹീറോ സ്‌കൂട്ടർ പകർത്തിയതായി ആരോപിക്കപ്പെടുന്ന ഹോണ്ട മൂവ് ഇതുവരെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല.

Category

🗞
News

Recommended