Rohit Sharma attains career-best spot, Virat Kohli drops below 900 points വിശാഖപട്ടണത്ത് ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് സമാപിച്ചതിന് പിന്നാലെ താരങ്ങളുടെ ടെസ്റ്റ് റാങ്കിങ് പട്ടിക രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുതുക്കി. ഓപ്പണര്‍ റോളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തകര്‍ത്താടിയ രോഹിത് ശര്‍മ്മ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണ് ഇത്തവണ കൈയ്യടക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റിൽ തിരിച്ചെത്തിയ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ കടന്നെന്നതും ശ്രദ്ധേയം. #INDvsSA #ViratKohli
Be the first to comment