കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം വിജയഗാഥ രചിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് ഇരുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. മൂന്ന് മാസം നീണ്ട് നിന്ന് യുദ്ധത്തിന് ശേഷം പാകിസ്ഥാന്‍ പട്ടാളത്തെ നിയന്ത്രണ രേഖയക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26 നാണ് ഇന്ത്യന്‍ സേന കാര്‍ഗില്‍ മലനിരകള്‍ തിരകെ പിടിച്ചത്