sunil's wax museum in thiruvananthapuram മഹാത്മാഗാന്ധി, നെഹ്‌റു, ഇന്ദിരാ ഗാന്ധി, മോദി, ബാഹുബലി, ലാലേട്ടന്‍, രജനികാന്ത് എല്ലാവരും ഒരുമിച്ച് ഒരു വീട്ടില്‍. എന്താ സംഭവം എന്നല്ലേ,,, തിരുവനന്തപുരം കിഴക്കേ കോട്ടയ്ക്കടുത്ത് പുതുതായി ആരംഭിച്ച സുനില്‍ വാക്‌സ് മ്യൂസിയത്തില്‍ ആണ് ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകള്‍ ഉള്ളത്. സുനില്‍ കണ്ടലൂര്‍ എന്ന കായംകുളംകാരനാണ് ഈ അത്ഭുത നിര്‍മ്മിതികള്‍ക്ക് പിന്നില്‍. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ മനുഷ്യരാണ് എന്ന് തോന്നിപ്പോകും ഈ മെഴുക് പ്രതിമകളെ കണ്ടാല്‍