game changer ms dhoni was dismissed on a no ball ഭാഗ്യക്കേടുകൊണ്ട് ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായപ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ അവിശ്വസനീയ തോല്‍വി. ഗ്രൂപ്പ് ചാപ്യന്മാരായി എത്തി 240 റണ്‍സ് എന്ന അകലം താണ്ടാനാവാതെ സെമിയില്‍ നിന്ന് മടക്കം. ഇടനെഞ്ചില്‍ തേങ്ങലായി നിന്നത് അത്രയും ധോണി തന്നെയായിരുന്നു. തോല്‍ക്കും എന്നുറപ്പിച്ചിടത്ത് പ്രതീക്ഷയുടെ നിമിഷങ്ങള്‍ സമ്മാനിച്ചത് ധോണിയും ജഡേജയും ചേര്‍ന്നായിരുന്നു. ജഡേജയും ധോണിയും കളിയുടെ വിധി നിര്‍ണയ സമയത്ത് ഔട്ടായിരുന്നില്ല എങ്കില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വിജയത്തിന്റെ സന്തോഷം നിറയുമായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകര്‍. എന്നാല്‍ ധോണി പുറത്തായത് നോബോള്‍ വിളിക്കേണ്ടിയിരുന്ന പന്തിലോ..വിവാദം പുകയുകയാണ് ധോണിയെ ഒട്ടാക്കിയതില്‍
Be the first to comment