India wraps up first innings with 314 runs in 50 overs ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 316 വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിര ഒരിക്കല്‍ കൂടി തകര്‍ന്നത് കാരണ കുറഞ്ഞ സ്‌കോറില്‍ തൃപ്തിപ്പെടുകയായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ തന്നെ സമ്മാനിച്ചത്.