angelo mathews dismissed nicholas pooran with his first ball since december 2017 ലോകകപ്പില്‍ പുറത്തായവരുടെ പോരാട്ടത്തില്‍ കരുത്ത് കാണിച്ച് ശ്രീലങ്ക. 23 റണ്‍സിനാണ് ലങ്ക വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്.ഏകദിനത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബൗള്‍ ചെയ്യാത്ത ഏഞ്ചലോ മാത്യൂസിന്റെ പന്താണ് കളി ശ്രീലങ്കയ്ക്ക് അനുകൂലമാക്കിയത്. അപകടകാരിയായ നിക്കോളാസ് പൂരനെ ആദ്യ പന്തില്‍ തന്നെ മാത്യൂസ് പുറത്താക്കി. അതായിരുന്നു കപ്പിനും ചുണ്ടിനുമിടയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജയം തട്ടിത്തെറിപ്പിച്ച പന്ത്
Be the first to comment