ജൂണ്‍ 27 വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി കൊണ്ടാണ് പതിനെട്ടാം പടി യാത്ര തുടങ്ങിയിരിക്കുന്നത്. റിലീസിന് കൃത്യം ഒരാഴ്ച ബാക്കി നില്‍ക്കവേയാണ് ട്രെയിലറുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്‍ട്രിയും മരണമാസ് ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമാണ് പതിനെട്ടാം പടി. അതിവേഗം വൈറലായ ട്രെയിലറിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ ഇങ്ങനെയാണ്.