Skip to playerSkip to main content
  • 6 years ago
Unda movie success celebraton at Ganagandharvan location
മമ്മൂട്ടിയുടെ പുതിയ സിനിമയായ ഉണ്ട കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് സിനിമ. ആദ്യ പ്രദര്‍ശനം മുതലേ തന്നെ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടുകളായിരുന്നു ലഭിച്ചത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയുമായാണ് ഖാലിദ് റഹ്മാന്‍ എത്തിയത്. മാവോയിസ്റ്റ് മേഖലകളിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തയായിരുന്നു സിനിമയ്ക്ക് പ്രചോദനമേകിയതെന്ന് തിരക്കഥാകൃത്തായ ഹര്‍ഷാദ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി എന്ന താരത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിച്ചില്ല മണികണ്ഠനെന്ന പോലീസുകാരനെയാണ് തങ്ങള്‍ കണ്ടതെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇതിലും മികച്ച അംഗീകാരം താരത്തിന് ലഭിക്കാനുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്
Be the first to comment
Add your comment

Recommended