Trailer Mammootty movie Unda is released വീണ്ടും പോലീസ് ഓഫീസറായിട്ടെത്തുന്ന മമ്മൂട്ടിയെ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. ഈദിന് മുന്നോടിയായി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ട എന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി വൈകിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ ആറിനായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ജൂണ്‍ പതിനാലിലേക്കാണ് മാറ്റിയിരിക്കുന്നത്. സിനിമയുടെ സെന്‍സറിംഗിലെ ചില പ്രശ്നങ്ങള്‍ കൊണ്ടാണ് റിലീസ് മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്.
Be the first to comment