Skip to playerSkip to main contentSkip to footer
  • 9/14/2018
Leo Messi about his son Tiago
അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയെ ഇനിയെന്ന് കാണാനാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റഷ്യന്‍ ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. അടുത്തിടെ അമേരിക്കയില്‍ നടന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദ മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല.അഞ്ചു വയസ്സുകാരനായ മകന്‍ തിയാഗോയും തന്റെ പാതയിലാണെന്ന് മെസ്സി പറഞ്ഞു. ഒരു പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മകനെക്കുറിച്ച് അദ്ദേഹം വാചാലനായത്.
#LM10 #ARG

Category

🥇
Sports

Recommended