തീവണ്ടിയാത്രക്കിടെ യുവനടിക്ക് നേരെ ആക്രമണം ശ്രമം എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിട്ടുള്ളത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും ഉണ്ട്.ആക്രമണ ശ്രമത്തിന് ഇരയായ നടി ആരാണ് എന്ന ചോദ്യമായിരുന്നു പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് നടി തന്നെ പരസ്യമായി രംഗത്ത് വരികയായിരുന്നു. താന്‍ പരസ്യമായി ഇങ്ങനെ പ്രതികരിക്കുന്നത് മറ്റുള്ളവര്‍ക്ക് ധൈര്യം പകരാനാണ് എന്നും നടി വ്യക്തമാക്കി.
Be the first to comment