Skip to playerSkip to main contentSkip to footer
  • 12/26/2017
ധോണിയുടെ ശാരീരിക ക്ഷമതയും വേഗതയും മറ്റു താരങ്ങള്‍ക്കില്ലെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. തന്റെ ജൂനിയര്‍ താരങ്ങളെക്കാള്‍ ധോണി പത്തിരട്ടി വേഗതയും ശാരീരിക ക്ഷമതയും ഉള്ള താരമാണെന്ന് കോച്ച് പറഞ്ഞു. ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ച് വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോച്ച് പിന്തുണയുമായെത്തിയതെന്നത് ശ്രദ്ധേയമാണ്. രവിശാസ്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. കഴിഞ്ഞ 30-40 വര്‍ഷമായി കളിയെ നിരീക്ഷിക്കുന്ന ഒരാളാണ് താന്‍. വിരാട് കോലി 10 വര്‍ഷത്തോളമായി ടീമിന്റെ കൂടെയുണ്ട്. ധോണിയുടെ ഈ പ്രായത്തില്‍ സാധാരണ കളിക്കാര്‍ക്ക് ഉണ്ടാകുന്ന ശാരീരിക ക്ഷമതയെക്കുറിച്ച് തനിക്കറിയാം. 26 വയസ് പ്രായമുള്ള കളിക്കാരേക്കാള്‍ വേഗത 36ാം വയസില്‍ ധോണിക്കുണ്ട്. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതെ കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ശാസ്ത്രി പറഞ്ഞു. ധോണിയെ വിമര്‍ശിക്കുന്ന മുന്‍ താരങ്ങളോടും ശാസ്ത്രിക്ക് മറുപടിയുണ്ട്. ഈ പ്രായത്തില്‍ അവര്‍ എങ്ങിനെയായിരുന്നു എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. അവര്‍ക്ക് വേഗത്തില്‍ ഓടാന്‍ കഴിഞ്ഞിരുന്നോ?. അവര്‍ രണ്ട് ഓടുന്ന സമയത്തിനുള്ളില്‍ ധോണി മൂന്നു റണ്‍സ് ഓടിയെടുക്കും. ഇപ്പോഴും ഏകദിന ടീമില്‍ ധോണിക്ക് പകരക്കാരനായ വിക്കറ്റ് കീപ്പറില്ലെന്നും ഇന്ത്യന്‍ കോച്ച് ചൂണ്ടിക്കാട്ടി.

Category

🥇
Sports

Recommended