റായി ലക്ഷ്മി ഗ്ലാമറസായി എത്തുന്ന ജൂലി2 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നാറുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനോഹരമായ രംഗങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും അത്ര നല്ല കാര്യമല്ല തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ല. കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്ന് താരം വ്യക്തമാക്കുന്നു.
Be the first to comment