Skip to playerSkip to main content
  • 8 years ago
Villain Movie Review,This most awaited Mohanlal film is slow, lacks impact.

മലയാള സിനിമ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍. റിലീസിന് മുന്‍പ് തന്നെ ഒട്ടുമിക്ക റെക്കോഡുകളും തകര്‍ത്ത ചിത്രം ആഘോഷ തിമിര്‍പ്പിലാണ് ഇന്നി തിയേറ്ററുകളിലെത്തിയത്. ബിഗ് റിലീസായി എത്തിയ സിനിമ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. റോക്ക് ലൈന്‍ വെങ്കടേഷാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയതോടെ വന്‍ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ വില്ലനെന്ന പേരിന്റെ ഗാംഭീര്യവും നായകന്റെ ഗ്രേ ഷെയ്ഡിലുള്ള സ്റ്റില്ലുകളും കണ്ട് മാസിന്റെ വല്യാപ്പയാവുമെന്ന് കരുതി തിയേറ്ററിലെത്തിയ സകലരെയും പാതാളത്തോളം നിരാശപ്പെടുത്തുന്ന തരത്തിൽ ആവർത്തിച്ച് വിരസമായ ഒരു നനഞ്ഞ പടക്കത്തെ ആണ് കാണാനായതെന്ന് ശൈലന്‍ പറയുന്നു. റിവ്യൂ കാണാം
Be the first to comment
Add your comment

Recommended