Skip to playerSkip to main content
  • 8 years ago
The LDF retained the Mattannur Municipality by winning 28 out of the 35 wards. In its fifth successive win, the front managed to improve upon its previous majority of 21 wards, by wrestling seven seats from UDF.


മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വെന്നിക്കൊടി നാട്ടി. ഏഴു വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ജയമാണ് ഇത്തവണ എല്‍ഡിഎഫ് കൊയ്തത്. എന്നാല്‍ യുഡിഎഫിന്റെ തോല്‍വി കൂടുതല്‍ ദയനീയമായി മാറി. അതേസമയം, ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. നിലവല്‍ ബിജെപി അനുകൂല ട്രെന്റ് രാജ്യത്തുടനീളമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അതൊന്നും പ്രതിഫലിച്ചില്ല.
മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ജയം തന്നെ എല്‍ഡിഎഫിനായിരുന്നു. തൊട്ടടുത്ത വാര്‍ഡില്‍ ജയിച്ച് യുഡിഎഫ് ഞെട്ടിച്ചെങ്കിലും പിന്നീട് എല്‍ഡിഎഫിന്റെ തേരോട്ടമാണ് കണ്ടത്.

Category

🗞
News
Be the first to comment
Add your comment

Recommended