Skip to playerSkip to main content
  • 4 days ago
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാനായി പനയിൽ കയറിയ വയോധികൻ മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജനാണ് (64) മരിച്ചത്. പനയിൽ കുടുങ്ങിയ രാജനെ ഫയർ ഫോഴ്‌സ് സംഘം എത്തി താഴെയിറക്കിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് (ഒക്‌ടോബർ 17) രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഏകദേശം 60 അടി ഉയരമുള്ള പനയിലാണ് രാജൻ കയറിയത്. പനയിൽ കയറിയ രാജൻ ഏറെ നേരമായിട്ടും താഴെയിറങ്ങുന്നത് കാണാതായതോടെ പ്രദേശവാസികൾ അന്വേഷണം നടത്തി. തുടർന്നാണ് പനയുടെ മുകളിൽ രാജൻ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഷൊർണൂർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ്  രാജനെ പനയിൽ നിന്ന് താഴെയിറക്കാൻ ഫയർഫോഴ്‌സ് സംഘത്തിന് സാധിച്ചത്.രാവിലെ ഒമ്പത് മണി കഴിഞ്ഞതോടെയാണ് രാജനെ താഴെയിറക്കാനായത്. പാലപ്പുറം മാറ്റമ്പറ്റക്കാട്ടിൽ രാമൻ എന്നയാളുടെ വീട്ടിലെ പനയിലാണ് രാജൻ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Category

🗞
News
Transcript
00:00Thank you for joining us.
00:46Thank you for joining us.

Recommended