Skip to playerSkip to main content
  • 6 years ago
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ കരിമണല്‍ സ്വദേശി ജയാഘോഷിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കളാണ് തുമ്പ പൊലീസില്‍ പരാതി നല്‍കിയത്. വട്ടിയൂര്‍ കാവിലാണ് ജയ്ഘോഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച്ച അദ്ദേഹം കുടുംബത്തെ കരിമണലിലെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം അനുവദിച്ച പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.വിശദാംശങ്ങളിലേക്ക്

Category

🗞
News

Recommended