Revamp in UP Congress; Ajay Kumar new PCC president ഉത്തര്‍പ്രദേശില്‍ ശക്തമായ തിരിച്ചു വരവിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസ്. ദീര്‍ഘകാലം അധികാരത്തിലിരുന്ന സംസ്ഥാനത്ത് 2017 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 7 സീറ്റുകള്‍ മാത്രമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ ഈ അവസ്ഥയില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്. 14 മണ്ഡലങ്ങളിലേക്ക് ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ അഴിച്ചു പണികളാണ് യുപി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്
Be the first to comment