Wayanad Congress team amazed by ‘Rahul effect’ in Amethi വയനാട്ടില്‍ പോരാട്ടം കനക്കുകയാണ്. അരയും തലയും മുറുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് വേണ്ടി പണി തുടങ്ങി കഴിഞ്ഞു. രാഹുലിന്റെ ഭൂരിപക്ഷം നാലിരട്ടിയാക്കണമെന്നതാണ് പാര്‍ട്ടിയുടെ ടാര്‍ജറ്റ്. രാഹുലിന്റെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി ശക്തമായ പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ വയനാട്ടില്‍ ടീം രാഗാ ഒരുക്കുന്നത് അതിലും വലിയ തന്ത്രങ്ങളാണ്. പ്രചരണത്തിനായി എഐസിസി, കെപിസിസി അംഗങ്ങള്‍ ഉള്ള പ്രത്യേക ടീം വയനാട്ടില്‍ തയ്യാറായി കഴിഞ്ഞു. ഇവര്‍ വീടുകള്‍ തോറും കയറി ഇറങ്ങിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. അതിനിടെ വയനാട്ടിലെ ടീം രാഗാ രാഹുലിന്റെ സിറ്റിങ്ങ് മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തി. രാഹുലിന്റെ അമേഠിയിലെ വികസനങ്ങള്‍ എന്തെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനായിരുന്നു സംഘത്തിന്റെ സന്ദര്‍ശനോദ്ദേശം.
Be the first to comment