India vs australia 3rd test match day three live updates ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 443 റണ്‍സിന് മറുപടിയില്‍ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 151 റണ്‍സില്‍ അവസാനിച്ചു. 292 റണ്‍സിന്റെ മികച്ച ലീഡാണ് ഇതോടെ ഇന്ത്യക്കു ലഭിച്ചത്. ആറു വിക്കറ്റെടുത്ത പേസര്‍ ജസ്പ്രീത് ബുംറയുടെ മാസ്മരിക പ്രകടനമാണ് കംഗാരുക്കളുടെ കടപുഴക്കിയത്. 15.5 ഓവറില്‍ നാലു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ആറു പേരെ പുറത്താക്കിയത്.