ഐപിൽ 2018 - CSK & RR സാധ്യത ടീം | Oneindia Malayalam

  • 6 years ago
ഐപിഎൽ താരലേലം പൂര്‍ത്തിയായപ്പോള്‍ വയസൻപടയെന്ന പേരുദോഷം സ്വന്തമാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍കിങ്സ്. ടീമിലെ പ്രധാന കളിക്കാരിലേറെയും, മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ ആദ്യ മൽസരങ്ങളിൽ കളിപ്പിക്കുന്ന തുടക്ക ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടീം മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. ഇതിൽനിന്ന് വെറ്ററൻ താരങ്ങള്‍ക്ക് തന്നെയാകും പ്രാമുഖ്യം നൽകുക. മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാൻ റോയൽസ് എത്രത്തോളം പ്രാധാന്യം നൽകുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. രാജസ്ഥാൻ റോയൽസിന്റെ തുടക്കംമുതൽക്കേയുള്ള ടീം എന്തായാരിക്കുമെന്ന ചര്‍ച്ചകള്‍ മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞു. ഇതിൽ സഞ്ജു സ്ഥിരം വിക്കറ്റ് കീപ്പറായി ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ പ്രശാന്ത് ചോപ്ര താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമാണ്. ഇതാണ് സഞ്ജുവിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പാക്കുന്നത്.

Recommended