Skip to playerSkip to main content
  • 8 years ago
മലയാള സിനിമയില്‍ മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെയാണോ ഇഷ്ടം എന്ന് ചോദിച്ചാലും, തമിഴില്‍ അജിത്തിനെയാണോ വിജയ് യെ ആണോ ഇഷ്ടം എന്ന് ചോദിച്ചാലും സ്പഷ്ടമായ ഒരു ഉത്തരം നല്‍കാന്‍ സിനിമയ്ക്കകത്തുള്ളവര്‍ക്ക് പോലും പലപ്പോഴും കഴിയാറില്ല. രണ്ട് പേരുടെ ആരാധകരെയും നോവിക്കാത്ത വിധം ഒരുത്തരം പറയും. എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്ക് അങ്ങനെ ഒരു ഭയവുമില്ല. ഇഷ്ടനടനാരാണ് എന്ന ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം നയന്‍താര പറഞ്ഞു. വികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് നയന്‍ തന്റെ ഇഷ്ട നടനാരാണെന്ന് പറഞ്ഞത് അവാര്‍ഡ് വാങ്ങിയശേഷം ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിന് തല അജിത്തെന്ന് നയന്‍താര മറുപടി നല്‍കുകയായിരുന്നു. വന്‍ കരഘോഷത്തോടെയാണ് നയന്‍താരയുടെ മറുപടിയെ കാണികള്‍ വരവേറ്റത്.അതേസമയം മെര്‍സലിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദളപതി വിജയും സന്നിഹിതനായിരുന്നു. വിജയ് യുടെ സാമിപ്യത്തിലാണ് നയന്‍ ഇഷ്ടനടനാരാണ് എന്ന ചോദ്യത്തിന് അജിത്തിന്റെ പേര് പറഞ്ഞത് വിജയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെപ്പോലെ നിശബ്ദനായ ഒരു വ്യക്തിയെ താനിതുവരെ കണ്ടിട്ടില്ലെന്നായിരുന്നു നയന്‍താരയുടെ മറുപടി. അതിനെയും ആരാധകര്‍ കരഘോഷത്തോടെ വരവേറ്റു
Be the first to comment
Add your comment

Recommended