Skip to playerSkip to main content
  • 8 years ago
പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ യാത്ര. ഒന്നിന് പിറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ലയെ യുഎഇയില്‍ തടവിലാക്കിയെന്നാണ് ഏറ്റവും ഒടുവില്‍ കേട്ട വാര്‍ത്ത. എന്നാല്‍ അദ്ദേഹം രാജ്യത്തില്ലെന്ന് യുഎഇ പറയുന്നു. യുഎഇയിലെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഖത്തറും പറയുന്നു. ഖത്തര്‍ രാജകുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനി. ഖത്തര്‍ രാജകുടുംബത്തിലെ വിമതനാണ് ശൈഖ് അബ്ദുല്ല. ഇദ്ദേഹത്തെ യുഎഇയില്‍ തടവിലാക്കിയെന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശൈഖ് അബ്ദുല്ല തന്നെയാണ് ഇക്കാര്യം വീഡിയോയില്‍ പറയുന്നത്. അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വീഡിയോ സംപ്രേഷണം ചെയ്തു. എന്നാല്‍ ശൈഖ് അബ്ദുല്ല തങ്ങളുടെ രാജ്യത്തില്ലെന്ന് യുഎഇ വ്യക്തമാക്കി. നേരത്തെ അദ്ദേഹം യുഎഇയില്‍ വന്നിരുന്നു. അതിഥിയായി വന്ന അദ്ദേഹം പിന്നീട് തിരിച്ചുപോകുകയാണെന്ന് അറിയിച്ചു. തുര്‍ക്കി എല്ലാ പിന്തുണയും ഖത്തറിന് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറും യുഎഇയും കടുത്ത ഭിന്നതയാണിപ്പോള്‍. ഈ ഭിന്നത ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയാണ് പരന്നിട്ടുള്ളത്.
UAE says Qatari royal leaves after claim of house arrest, But Where Is He?

Category

🗞
News
Be the first to comment
Add your comment

Recommended