Skip to playerSkip to main content
  • 8 years ago
Dileep to approach court for actress' visuals
നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ദിലീപ് വീണ്ടും. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപ് തയ്യാറെടുക്കുന്നത്. നേരത്തെ കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ എട്ടാം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വേണമെന്ന ആവശ്യമുന്നയിച്ച് ദിലീപ് കോടതിയെ സമീപിക്കുന്നത്.അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രേഖകള്‍ ലഭിക്കുന്നതിന് വേണ്ടി ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. അന്ന് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുള്ള ദിലീപിന്റെ ആവശ്യം പോലീസ് എതിര്‍ത്തിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത ഇക്കാര്യത്തില്‍ പരിഗണിക്കണം എന്ന വാദമാണ് കോടതിയില്‍ പോലീസ് മുന്നോട്ട് വെച്ചത്. കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പൂര്‍ണമായ തെളിവുകള്‍ ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതി കയറുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended