എകെജി ബാല പീഡകനാണെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം ആളിപ്പടരുകയാണ്. നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് നടന്ന സിപിഎമ്മിന്റെ പ്രതിഷേധത്തിനിടെ വിടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും നടന്നിരുന്നു. എഴുത്തുകാരി കെആർ മീരയും ഈ വഷയത്തിൽ തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി.‘ബാലപീഡനത്തെ ന്യായീകരിക്കാന്‍ എകെജിയെ അധിക്ഷേപിച്ച എംഎല്‍എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതേണ്ടിയിരുന്നതെന്ന് അവർ പറയുന്നു. ‘എകെജി ഈ നാടിന്റെ വികാരമാണ്, ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്, പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടയാളാണ്, പക്ഷേ, ബാലപീഡനത്തിനു തെളിവുണ്ടെങ്കില്‍ എകെജി ആയാലും പാര്‍ട്ടി അനുകൂലിക്കുകയില്ല' എന്നും അദ്ദേഹം എഴുതേണ്ടിയിരുന്നുവെന്നും കെആർ മീര തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നുണ്ടോ എന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിടി ബല്‍റാം വിഷയത്തില്‍ യുഡിഎഫ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുമെന്ന് സിപിഎം.
Be the first to comment