CPM ന്റെ അശ്ലീല ചരിത്രം ഓർമപ്പെടുത്തി ഷാഫി പറമ്പിൽ | Oneindia Malayalam

  • 6 years ago
എകെജിയുടെ തന്നെ ആത്മകഥയിലെ വാചകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹത്തെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. സിപിഎമ്മില്‍ നിന്ന് മാത്രമല്ല, ഇടത് അല്ലാത്തവരില്‍ നിന്ന് പോലും ബല്‍റാമിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവും ബല്‍റാമിനെ തള്ളിപ്പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസ്സിലെ യുവജനവിഭാഗം വിടി ബല്‍റാമിന് ഒപ്പമാണ്. മെല്ലെ മെല്ലെ മുതിര്‍ന്ന നേതാക്കളും ബല്‍റാമിന്റെ പാളയത്തിലേക്ക് വരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനും കെ സുധാകരനും ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനിടെ മറ്റൊരു യുവ എംഎല്‍എയായ ഷാഫി പറമ്പില്‍ എകെജി വിവാദത്തില്‍ സിപിഎമ്മിന് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.എത്രയോ വര്‍ഷം മുന്‍പ് മരിച്ച് പോയ കേരളത്തിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ് എകെ ഗോപാലന്‍ എന്ന എകെജി. എകെജിയെ രാഷ്ട്രീയമായി വിമര്‍ശിക്കുകയല്ല ബല്‍റാം ചെയ്തത്. പകരം ഏറ്റവും ഹീനമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കാവുന്ന ബാലപീഡനം, അദ്ദേഹത്തിന്റെ ശിരസ്സില്‍ ചാര്‍ത്തിക്കൊടുക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു നേതാവിന് എതിരെയും ഇത്രയും നീചമായ ഒരു ആരോപണം ഉണ്ടായിട്ടില്ല. അതും ഒരു തെളിവുമില്ലാതെ.

Recommended