വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് മംഗളം ടി വി ചാനല്‍ പ്രവർത്തനം ആരംഭിച്ചത്. മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടുകൊണ്ടാണ് മംഗളം തുടങ്ങിയത്. വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിവെച്ചിരുന്നു എങ്കിലും മൊത്തത്തില്‍ ചാനലിന് വലിയ നാണക്കേടാണ് ഈ സംഭവങ്ങള്‍ ഉണ്ടാക്കിവെച്ചത്. ഞങ്ങള്‍ മംഗളമല്ല എന്ന തരത്തില്‍ മാധ്യമപ്രവർത്തകർക്കിടയില്‍ ഒരു ഹാഷ് ടാഗ് ക്യാംപെയിൻ തന്നെ ആരംഭിച്ചിരുന്നു. അങ്ങനെയിരിക്കേയാണ് മംഗളം ചാനലിനെ നന്നാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാനഡയിൽ നിന്നും ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയി സുനിത ദേവദാസ് എത്തുന്നത്. പത്രപ്രവർത്തനത്തിൽ വലിയ അനുഭവസമ്പത്തില്ല എന്ന് പറഞ്ഞ് സുനിതക്കെതിരെ വലിയ ആരോപണങ്ങളുണ്ടായി. എന്തായാലും കൃത്യം 90 ദിവസം കഴിഞ്ഞപ്പോൾ സുനിത മംഗളം വിടുകയാണ്.
Comments