Skip to playerSkip to main content
  • 8 years ago
Malayali youth predicts big earth quake and thunder storm in Kerala.

കേരളത്തെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഒരു യുവാവ്. കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങളെപ്പറ്റിയാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ഒക്ടോബർ 26ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാറ്റൂർ മലക്ക് സമീപമുള്ള ഒരു പള്ളിക്ക് മുകളിലിരുന്ന് പ്രാർഥിക്കുമ്പോഴാണ് തനിക്ക് വെളിപാടുണ്ടായത് എന്നാണ് ഇയാള്‌‍ പറയുന്നത്. കേരളത്തെ കാത്ത് ഒരു വലിയ ഭൂചലനം വരാനിരിക്കുന്നുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. അടുത്ത ദുഖവെള്ളിക്ക് മുൻപായി കേരളത്തില്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടാകുമെന്നും ഇയാള്‍ പറയുന്നു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അതിശക്തമായ ഭൂചലനം ഉണ്ടാകും എന്നും അത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അതിരൂക്ഷമായി ബാധിക്കും എന്നും ഒരു പ്രവചനം ഉണ്ടായിരുന്നു. ബികെ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഡയറക്ടര്‍ ബാബു കാലായില്‍ ആയിരുന്നു ഇങ്ങനെ ഒരു പ്രവചനം നടത്തിയത്. അതിനെ ഭൗമശാസ്ത്രജ്ഞര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended