Skip to playerSkip to main content
  • 4 years ago
Actress Anna Rajan supports Rahul Gandhi's Bharat Jodo Yatra and shares video | വയനാട് എം പിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജന്‍. ഇന്നും നാളേയുമായി എറണാകുളം ജില്ലയിലാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് അന്ന രാജന്‍ രംഗത്തെത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ചാണ് അന്ന രാജന്‍ യാത്രയ്ക്കുള്ള തന്റെ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും അന്ന രാജന്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി എത്തുന്നത്. കോണ്‍ഗ്രസ് അനുകൂലികള്‍ പോസ്റ്റ് ഏറ്റെടുത്തപ്പോള്‍ ഇടത് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

#RahulGandhi #AnnaRajan #BharatJodoYatra

Category

🗞
News

Recommended