Skip to playerSkip to main content
  • 4 years ago
ഇന്ന് കൊറോണ വൈറസിനെ പേടിക്കാതെയായി ലോകത്ത് ആരുമുണ്ടാവില്ല. അത്രയും ഭയാനകമായ രീതിയിലാണ് വൈറസ് ഓരോ രാജ്യത്തും വ്യാപിക്കുന്നത്. വ്യാപനത്തിനും തടയിടാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ത്ത് നടത്തുന്നുമുണ്ട്. ഇതിന്റെ ഭീകരത കണക്കിലെടുത്ത് ഒരു ആഗോള മഹാമാരിയായി കൊറോണ വൈറസിനെ ലോകാര്യോഗ്യ സംഘടന വിശേഷിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസിനും മുമ്പ്, നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് വിവിധ പകര്‍ച്ചവ്യാധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. അവയില്‍ പലതിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. ഒരു രോഗം ഒരേ വേഗതയില്‍ ഭൂഖണ്ഡങ്ങളില്‍ വ്യാപിക്കുമ്പോള്‍ ഒരു പകര്‍ച്ചവ്യാധിയായി മാറുന്നു. എന്നിരുന്നാലും, അണുബാധയുടെയും മരണത്തിന്റെയും നിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഇത് ഒരു പാന്‍ഡെമിക് അഥവാ മഹാമാരിയായി തരംതിരിക്കാം. കൊറോണ വൈറസ് മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൊവിഡ് 19 നു മുമ്പ് ലോകത്തെ പിടിച്ചു കുലുക്കിയ ചില മാരകമായ മുന്‍ഗാമികളെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം

Category

📚
Learning
Be the first to comment
Add your comment

Recommended