കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. സ്‌കൂളുകള്‍ തുറക്കില്ല. തിയേറ്ററുകളും തുറക്കില്ല. തിയേറ്ററുകള്‍ 50 ശതമാനം തുറക്കാമെന്നും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15ന് ശേഷം സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.എന്നാല്‍ കേരളത്തില്‍ നിലവില്‍ ഇളവ് നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ട് എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്
Be the first to comment