Skip to playerSkip to main content
  • 6 years ago
Shashi Tharoor thanked Nirmala Sitaraman
ദില്ലി: കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും ദൈവത്തിന്റെ പ്രവൃത്തിയാണ് നമ്മള്‍ നേരിടുന്നത്. അത് സാമ്പത്തിക മേഖലയെ തളര്‍ത്തും. എന്നാല്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ധനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കാര്‍ട്ടൂണിലാണ് ശശി തരൂരിന്റെ പരിഹാസം.

Category

🗞
News

Recommended