New-Zealand Declares Itself Covid 19 Free | Oneindia Malayalam

  • 4 years ago
New-Zealand Declares Itself Covid 19 Free
ലോകമാകെ കൊവിഡ് കേസുകള്‍ 70 ലക്ഷം പിന്നിടുമ്പോള്‍, കൊവിഡ് പോരാട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ന്യൂസിലന്റ്. അവസാന രോഗിയും ആശുപത്രി വിട്ടതോടെ രാജ്യം കൊവിഡ് മുക്തമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിലെ ന്യൂസിലന്റിന്റെ നാഴികക്കല്ലാണ് ഈ നേട്ടം. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലാന്റ് മാറുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി ജസീന്ത പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളും വളരെ പക്വതയോടെ കൈകാര്യം ചെയ്യാറുള്ള ജസീന്ത കൊവിഡ് അതിജീവനത്തിലും മറ്റ് ലോകനേതാക്കള്‍ക്ക് പാഠവും പ്രചോദനവും ആവുകയാണ്‌

Recommended