Skip to playerSkip to main content
  • 5 weeks ago
കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിൽ ബീഫ് നിരോധിച്ച് ബാങ്ക് മാനേജർ. ബിഹാർ സ്വദേശിയായ മാനേജറാണ് ബാങ്കിന്റെ ഓഫീസിലും കാന്റീനിലും ബീഫ് നിരോധിച്ചത്. സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു പ്രതിഷേധം.അടുത്തിടെയാണ് മേനജർ ചുമതലയേറ്റെടുത്തത്. മാനേജർ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ ബെഫിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാർ. ഇതിനിടയിലാണ് കാന്റീനിൽ ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാർ അറിയുന്ന്. തുടർന്ന് ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ പ്രതിഷേധിക്കുകയായിരുന്നു. ബാങ്കിന്റെ ഓഫീസിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.At a Canara Bank branch in Kochi, the branch manager, a native of Bihar, imposed a ban on beef in the office and the staff canteen. This decision triggered protests from employees under the leadership of the Bank Employees Federation of India (BEFI).The protest was marked by a "Beef Fest," where employees served beef and porotta outside the bank premises.The manager, who had taken charge only recently, was already facing allegations of mentally harassing the staff. Employees were preparing to launch a protest against him when the sudden order banning beef in the canteen was issued, sparking immediate resistance.

~PR.432~ED.190~

Category

🗞
News
Be the first to comment
Add your comment

Recommended